Local

ഇരുനിലംകോട് ഷഷ്ഠി; മുള്ളൂർക്കര തെക്കേക്കര വിഭാഗം കാവടി സംഘത്തിൻ്റെ നോട്ടീസ് പ്രകാശന കർമ്മം നടന്നു.

Published

on

പ്രശസ്തമായ ഇരുനിലം കോട് ഷഷ്ഠി മഹോത്സവത്തിൻ്റെ ഭാഗമായി മുള്ളൂർക്കര തെക്കേക്കര വിഭാഗം കാവടി സംഘത്തിൻ്റെ നോട്ടീസ് പ്രകാശന കർമ്മം നടന്നു.കുരുംബ ഭഗവതി ക്ഷേത്രാ ങ്കണത്തിൽ തെക്കേക്കര ഷഷ്ഠി മഹോത്സവം രക്ഷാധികാരി കെ എസ് സേതുമാധവ പണിക്കർ ക്ഷേത്ര പൂജാരി ദേവി അമ്മയ്ക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. തെക്കേക്കര കാവടി സംഘം പ്രസിഡൻറ് പി എസ്  സുജിത്, സെക്രട്ടറി കെ. ശ്രീകുമാർ ട്രഷറർ വി എം നിഖിൽ മറ്റു ഭാരവാഹികളായ പി ആർ രാകേഷ് കെ വി സതീഷ് വി.ജി. കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത നാദസ്വരവിദ്വാൻ കോട്ടപ്പടി ഉണ്ണിക്കുട്ടനുംടീമും കാവടിരംഗത്ത് പ്രശസ്തരായ അമ്പലപ്പുഴ സന്തോഷും, ടീമും പുല്ലാംങ്കുഴലിൽവ്യക്തിമുദ്ര പതിപ്പിച്ച ഒരുമനയൂർ പുരുഷോത്തമൻ അടങ്ങുന്ന സംഘമാണ് മുള്ളൂർക്കര തെക്കേക്കര കാവടി സംഘത്തിൽ അണിനിരക്കു കായെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 30നാണ് ഇരുനിലം കോട് ഷഷ്ഠി മഹോൽസവം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version