Local

ബാലാമണിയമ്മ വിട പറഞ്ഞിട്ട് ഇന്നേക്ക് 18 വര്‍ഷം

Published

on

ബാലാമണിയമ്മ വിട പറഞ്ഞിട്ട് 18 വര്‍ഷം.സാഹിത്യ തറവാടായ തൃശ്ശൂർ പുന്നയൂർകുളത്തെ നാലപ്പാട്ട് വീട്ടിൽ 1909 ജൂലൈ 19 നാണ് ബാലാമണിഅമ്മ ജനിച്ചത്. കവിയും വിവർത്തകനുമായ നാലപ്പാട്ട് നാരായണമേനോന്റെ സഹോദരി കൊച്ചുകുട്ടിയമ്മയും ചിറ്റഞ്ഞൂർ കോവിലകത്തെ കുഞ്ഞുണ്ണി രാജയുമാണ് മാതാപിതാക്കൾ. വിദ്യാലയം നാലപ്പാട്ട് തറവാട് തന്നെ. നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശാല ആയിരുന്നു മറ്റൊരു പാഠശാല. മഹാകവി വള്ളത്തോളിൻ്റെ പ്രോത്സാഹനം വളരെ ചെറുപ്പത്തിൽ തന്നെ ബാലാമണിയമ്മയ്ക്ക് ലഭിച്ചു.മലയാള സാഹിത്യ തറവാട്ടിലെ കുടുംബിനിയും അമ്മയും മുത്തശ്ശിയുമൊക്കെയായിരുന്നു ബാലാമണിയമ്മ. സ്ത്രീത്വത്തിന്റെ പൂർണതയായ മാതൃത്വത്തിന്റെ മഹത്വത്തിൽ നിന്ന് കൊണ്ട് ആറ് ദശകം കാവ്യസപര്യയിൽ മുഴുകിയ കവിയായിരുന്നു അവർ. മാതൃത്വത്തിന് മഹനീയ ഭാവങ്ങളും മുത്തശ്ശിയുടെ വാത്സല്യ ഭാവവും ഭാര്യയുടെ ഉത്തരവാദിത്വങ്ങളും അവരുടെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. വിശ്വ മാതൃത്വത്തിന് വിശുദ്ധ ഭാവങ്ങളും ശൈശവത്തിലെ നിഷ്കളങ്കതയും പ്രതിഫലിപ്പിക്കുന്ന കവിതകൾ ഇത്രയേറെ എഴുതിയ മറ്റൊരു കവി നമുക്കില്ല. പുരുഷകേന്ദ്രീകൃതമായ മലയാള കാവ്യലോകത്ത് സ്ത്രീയുടെ അനുഭവ ലോകത്തിന്റെ സങ്കീർണതകളും സ്ത്രീ സമത്വവും ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യമലയാള കവിയത്രി ആണ് അവർ. മാതൃത്വം, വാത്സല്യം,ഗാർഹികത,തുടങ്ങിയ സ്ത്രൈണ ഭാവങ്ങൾക്കൊപ്പം ദാർശനികത, പ്രേമം, ഭക്തി എന്നീ ഭാവങ്ങളും ആ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version