Malayalam news

പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 18 വര്‍ഷം

Published

on

മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് ആ അനുഗ്രഹീത കലാകാരന്‍ യാത്രയായത്. ലളിതസുന്ദരവും മധുരമനോഹരമായ പാട്ടുകള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചു.അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍ അറിഞ്ഞിട്ടുണ്ട്. ഗാനാലാപനത്തിന്റെ വ്യത്യസ്തതലങ്ങള്‍ നമുക്ക് പരിചിതമാക്കിയ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. ചിരിയും കരച്ചിലും നിറഞ്ഞ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സന്ദര്‍ഭത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈണങ്ങള്‍ ഒരുക്കി തലമുറകളെ കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്റര്‍ കോരിത്തരിപ്പിച്ചു. പാട്ടിന്റെ പൂര്‍ണതക്കായി വരികളിലും ആലാപനത്തിലും ഓര്‍ക്കസ്ട്രയിലും സ്വന്തം കയ്യൊപ്പ് ചാര്‍ത്തി.ശാസ്ത്രീയ സംഗീതത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച ഭരതത്തിലെ പാട്ടുകള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡും ലഭിച്ചു. പ്രകൃതിയുടെ സംഗീതത്തില്‍ ലയിക്കുംപോലെ വിസ്മയിപ്പിക്കുന്ന ഈണങ്ങളായിരുന്നു മാസ്റ്റര്‍ ഒരുക്കിയിരുന്നത്. ഇരുന്നൂറിലേറെ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ടു. സംഗീതത്തിന്റ വസന്തകാലം നമുക്ക് സമ്മാനിച്ചാണ് രവീന്ദ്രന്‍ മാസ്റ്റര്‍ കടന്നുപോയത്. തലമുറകളോളം പാടിനടക്കാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ മധുരമനോഹമായ ഗാനങ്ങളും…

Trending

Exit mobile version