തൃശൂർ വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് പ്ലസ് വണ്‍ വിദ്യാർഥിയെ കാണാതായിട്ട് ഇന്നേക്ക് 43 ദിവസം. പൂച്ചട്ടിയിലെ സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ഥിയായ നവനീതകൃഷ്ണ ഓഗസ്റ്റ് 20നാണ് കാണാതായത്. പൊലീസ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും നവനീതിനെ കണ്ടെത്താനായില്ല. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നവനീത് കൃഷ്ണന്‍ സൈക്കിളില്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. മൂന്ന് ജോടി വസ്ത്രവും അല്പം പണവുമായാണ് വീടുവിട്ടിറങ്ങിയത്. പൊലീസ് അന്വേഷണത്തിൽ കുതിരാൻ വഴി പാലക്കാട് ജില്ലയിലെ തമിഴ്‌നാട് അതിർത്തിവരെയെത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് ശേഷം എവിടേക്ക് പോയി എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല.
പൂച്ചെട്ടി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നവനീത്. സർവകലാശാലയിൽ ജീവനക്കാരിയാണ് അമ്മ. അച്ഛൻ പാലക്കാട്ടെ സ്കൂളിൽ പ്രധാനാധ്യാപകനും. നവനീതിനെ ചിത്രങ്ങൾ വഴി ആരെങ്കിലും തിരിച്ചറിയുമെന്നും അതുവഴി വിവരം ലഭ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. വിവരങ്ങള്‍ കിട്ടുന്നവര്‍ക്ക് മണ്ണുത്തി പോലീസില്‍ അറിയിക്കാം-ഫോണ്‍:9497947268, 9497980548.