1922 ജനുവരി ആറിനായിരുന്നു നിലമ്പൂർ കോവിലകം തമ്പുരാൻ കേശവനെ ഗുരുവായൂരപ്പന് സമർപ്പിച്ചത്. മലബാർ കലാപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിച്ചാൽ ഗുരുവായൂരിൽ ഒരാനയെ നടയ്ക്കിരുത്താമെന്നു, നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാട്ടിയായിരുന്ന, കുട്ടി അനുജത്തി തമ്പാട്ടി നേർന്നിരുന്നു. അങ്ങനെ നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂർ കേശവൻ.
നൂറ്റാണ്ടിൻ്റെ തലയെടുപ്പിലായിരിക്കും ഇക്കുറി കേശവൻ അനുസ്മരണം നടക്കുക.തെക്കേനടയിൽ ഗജരാജപ്രതിമ പുതുക്കിപ്പണിതതിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും. 1976 ഡിസംബർ രണ്ടിന് ഏകാദശിയുടെ ദശമി ദിനത്തിലായിരുന്നു കേശവൻ ചെരിഞ്ഞത്. ശനിയാഴ്ചയാണ് കേശവൻ അനുസ്മരണം.