കുവൈത്തിൽ പ്രവാസികൾക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ് .ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും നടപ്പിലാക്കുക.. പിന്നീട് വിവിധ തസ്തികകളിൽ ഉള്ളവർക്കും പുതിയ ഈ വ്യവസ്ഥ ബാധകമാക്കും. ടെസ്റ്റിൽ പരാജയപ്പെടുന്ന തൊഴിലാളിക്ക് രാജ്യം വിടാൻ നിശ്ചിത സമയം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.