വെള്ള ഒഴികെയുള്ള മറ്റ് നിറങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നത തല യോഗത്തിലാണ് ധാരണയായത്.ബസുകൾക്ക് രൂപമാറ്റം വരുത്തിയാൽ കടുത്ത പിഴ ഏർപ്പെടുത്തും. ഓരോ രൂപമാറ്റങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ഈടാക്കും. ആർടിഒ ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ അതത് പ്രദേശത്തെ ബസുകളുടെ ചുമതല നൽകും.അതേസമയം രൂപമാറ്റം വരുത്തിയ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും പിടിച്ചെടുക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർനടപടികൾ കീഴ്‌ക്കോടതികൾക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും കോടതി നിർദേശിച്ചു. രാത്രികാല പരിശോധന ശക്തമാക്കണം. മോട്ടോർവാഹന വകുപ്പിന് സഹായം ആവശ്യമായാൽ അത് പോലീസ് നൽകണമെന്നും കോടതി പറഞ്ഞു.