വൻതോതിൽ എത്തിയ ചാളക്കൂട്ടങ്ങൾ ഒന്നടങ്കം വലയിൽ കുടുങ്ങിയതോടെ റോഡരികിൽ ഉൾപ്പെടെ ചാള വിൽപനയുടെ തിരക്കാണിപ്പോൾ. ആദ്യമാദ്യം തൂക്കി കൊടുത്തിരുന്ന മീൻ അവസാനമായപ്പോഴേക്കും കിറ്റ് കണക്കിൽ വാരിക്കൊടുക്കുന്ന അവസ്ഥയായി.ഇടവേളയ്ക്കു വേഷമാണ് തീരത്ത് ചാള മീനിന്റെ സാന്നിധ്യം ശക്തമായിരിക്കുന്നത്. രണ്ടാഴ്ചയായി മീൻ സാന്നിധ്യം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം ചാളക്കൂട്ടങ്ങൾ തീരത്തോട് ചേർന്ന് എത്തിയതായി തൊഴിലാളികൾ പറയുന്നു. ഈ ഭാഗത്ത് വല നീട്ടിയവർക്ക് വലിച്ച് വഞ്ചിയിൽ കയറ്റാൻ കഴിയാത്ത തരത്തിൽ കനത്തിലാണ് ചാള ലഭിച്ചത്. ഓരോ കണ്ണിയിലും മീൻ കുടുങ്ങിയ അവസ്ഥയിലായിരുന്നു. കിലോഗ്രാമിന് നൂറു രൂപ നിരക്കിൽ തുടങ്ങിയ കച്ചവടം അൽപ സമയത്തിനുള്ളിൽ തന്നെ 100 രൂപയ്ക്ക് 2 കിലോഗ്രാം എന്ന നിരക്കിലായി.