2021 ജനുവരി 20-നായിരുന്നു മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന മുത്തച്ഛൻ വിടവാങ്ങിയത്.75-ാം വയസ്സിൽ യാദൃച്ഛികമായി സിനിമാനടനാവുകയും 98 വയസ്സുവരെ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛനായി അഭിനയരംഗത്ത് തുടരുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. തുറന്നമനസ്സോടെ ജീവിതത്തിൽ ഇടപെട്ടതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയവുമെന്ന് മരുമകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.