ജല്‍ ജീവന്‍ മിഷന്‍ ( ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി ) മാടക്കത്ര ഗ്രാമപഞ്ചായത്ത് തല ശില്പശാല പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. മാടക്കത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍ ഉദ്ഘാടനം ചെയ്തു. മാടക്കത്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര അദ്ധ്യക്ഷത വഹിച്ചു. ജല്‍ ജീവന്‍ മിഷന്‍ പഞ്ചായത്ത് കോർഡിനേറ്റർ പി.എസ്. ഐശ്വര്യ സ്വാഗതവും കേരള ഗ്രാമ നിർമ്മാണ സമിതി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു പദ്ധതി വിശദീകരണവും കേരള വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടിവ് എഞ്ചിനീയർ ബെന്നി നിർവ്വഹണ വിശദീകരണവും നടത്തി. സാവിത്രി രാമചന്ദ്രന്‍, കെ.പി.പ്രശാന്ത്, പുഷ്പ ചന്ദ്രന്‍ എന്നിവർ ആശംസകളും പി.ജെ.നിഷ നന്ദിയും പറഞ്ഞു. മാടക്കത്ര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സേതു താണിക്കുടം, സജീബ്, സിമി സുനേഷ്, ജിൻസി ഷാജി തുടങ്ങിയവർ ശില്പശാലയില്‍ പങ്കെടുത്തു.