International

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റു; നില ഗുരുതരം.

Published

on

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. കിഴക്കന്‍ ജപ്പാനിലെ നാറ നഗരത്തില്‍ പൊതു പരുപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് ഷിന്‍സോ ആക്രമിക്കപ്പെട്ടത്. നെഞ്ചിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും ജപ്പാനിലെ ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിലേക്കു മാറ്റി. തുടർച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ പറഞ്ഞു. ആബെയുടെ നില അതീവഗുരുതരമാണെന്നും പിന്നില്‍ നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനിടയിൽ ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നു സ്ഥിരീകരിച്ച പോലീസ് ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. അദ്ദേഹം 2020ലാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങിയത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ആക്രമണം നേരിട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version