National

ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു.

Published

on

ഉത്തര്‍പ്രദേശിൽ ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു.
ജെസിബിയിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . മുസാഫര്‍ ജില്ലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം പൊളിക്കുന്നതിനിടെയാണ് ജെസിബിയും ഡ്രൈവറും അപകടത്തില്‍പ്പെട്ടത്.പാലം പൊളിക്കുന്നതിനിടെ പാലത്തിന്റെ മുന്‍ ഭാഗവും പിന്‍ഭാഗവും ഇടിഞ്ഞുവീണതോടെ യന്ത്രം പുഴയില്‍ വീഴുകയായിരുന്നു. തുടർന്ന് വാഹനം തലകീഴായി വെള്ളത്തില്‍ വീണതോടെ ഡ്രൈവര്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറി രക്ഷപ്പെട്ടു . പാനിപ്പത്ത് – ഖാത്തിമ ഹൈവേ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ചത്. തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version