Kerala

മുണ്ടത്തിക്കോട് വെങ്കിട്ടറാം എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് നടത്തി

Published

on

മുണ്ടത്തിക്കോട് വെങ്കിട്ടറാം എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്ക്കീമിന്റെ നേതൃത്വത്തിൽ ഐ എം എ യുടെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരിൽ രക്ത ദാന ക്യാമ്പ് നടത്തി. ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ. ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഡോ : ബാബു ഡി പാറക്കിൽ നേതൃത്വം നൽകി. കരയോഗം പ്രസിഡന്റ് രാജൂ മാരാത്ത്, പ്രിൻസിപ്പൽ എൽ ആർ രെജി, പ്രധാന അദ്ധ്യാപിക കെ ഗിരിജ, കെ സുജാത, അനു വി അച്യുതൻ, എ സുധീഷ്ബാബു എന്നിവർ സംസാരിച്ചു. ക്യാമ്പിന് കെ ആർ രാജശ്രീ, രശ്മി ജി നായർ, ഗൗതം പി കൃഷ്ണ, ആവണി കെ നായർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version