ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആയുഷ് ജീവനക്കാർ, പൊതുജനങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന കോമൺ യോഗ പ്രോട്ടോക്കോൾ പരിശീലനം, യോഗാ ഡാൻസ് എന്നിവ നടന്നു.ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്‍റ് വെൽനെസ് സെന്‍ററുകൾ കേന്ദ്രീകരിച്ചുള്ള ക്വിസ് മത്സരം, വിവിധ കാറ്റഗറികളിലായി യോഗാ പരിശീലന വീഡിയോ മത്സരം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.
ക്വിസ് മത്സരത്തിൽ ചൊവ്വന്നൂരിലെ ബ്ലൂമിംഗ് ബഡ്സ് സ്കൂൾ ടീം ഒന്നാമതും കാറളത്തെ വിമല സെൻട്രൽ സ്കൂൾ ടീം രണ്ടാമതും എത്തി. ജവഹർ ബാലഭവനിൽ നടന്ന പരിപാടി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജകുമാരി അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം.എസ്. നൗഷാദ് , യോഗ മെഡിക്കൽ ഓഫീസർ ഡോ: എം.കെ. റെനി എന്നിവർ സംസാരിച്ചു.