ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൾസർ സുനിക്കൊപ്പം ജയിലിൽ കിടന്നിരുന്ന ജിൻസൺ മാധ്യമങ്ങളോട് പറഞ്ഞു. ആർ ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്താണ്. ഇവർക്കെതിരെ നിയമ നടപടി എടുക്കണം. ജയിലിൽ കത്ത് എഴുതിയത് വിപിൻ ലാൽ ആണ്. സുനി പറഞ്ഞു കൊടുത്ത് എഴുതിപ്പിച്ച കത്താണിത്. ചെരിപ്പിൽ ഫോൺ കടത്തിയ ദൃശ്യം ജയിലിലെ സി സി ടി വിയിൽ പതിഞ്ഞട്ടുണ്ട്, ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതാണ് എന്ന് ജിൻസൺ പറഞ്ഞു. അതെ സമയം പൾസർ സുനിയും ദിലീപും ഒന്നിച്ചു നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന് ചിത്രമെടുത്ത ബിദിൽ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ പുഴക്കൽ ടെന്നീസ് ക്ലബ്ബിൽ ദിലീപ് ഷൂട്ടിംങിന് എത്തിയതാപ്പോൾ അന്ന് ടെന്നീസ് ക്ലബ്ബിൽ ബാർ മേനായി ജോലി ചെയ്യുകയായിരുന്ന താൻ ഒരു കൗതുകത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രമെടുത്തത്. ആ ചിത്രത്തിൽ പൾസർ സുനിയും ഉൾപ്പെടുകയായിരുന്നു. ഫോണും ചിത്രവും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നുവെന്നും ബിദിൽ മാധ്യമങ്ങളോട് പറഞ്ഞു.