തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ്, ഫാഷന്‍ ഡിസൈനര്‍, അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍, ടീച്ചിംഗ് സ്റ്റാഫ്, സിവില്‍-എന്‍ജിനീയറിംഗ്/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഒപ്ടിക്കല്‍ മാര്‍ക്കറ്റിംഗ് സ്റ്റാഫ്, ഹോം ഡെലിവറി മാര്‍ക്കറ്റിംഗ് സ്റ്റാഫ്, ഔട്ടര്‍ ഫാര്‍മസി സ്റ്റാഫ്, ഔട്ടര്‍ ലാബ് സ്റ്റാഫ്, സിടി സ്‌കാന്‍ സ്റ്റാഫ്, സെയ്ല്‍സ് ഹെഡ് സ്റ്റാഫ്, ബിസിനസ് എക്സ്റ്റന്‍ഷന്‍ ടീം സ്റ്റാഫ്, കോസ്‌മോടോളജി മാര്‍ക്കറ്റിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ (ഇലക്രിക്കല്‍) തുടങ്ങി ഒഴിവുകളിലേയ്ക്ക് ജൂണ്‍ 17 ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ഇന്റര്‍വ്യൂ നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം (കമ്പ്യൂട്ടര്‍ പരിജ്ഞാനം), എംബിഎ (ഡ്രൈവിംഗ് ലൈസന്‍സ് വേണം), ബികോം, ഏതെങ്കിലും ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ്, ബിടെക്(ഇലക്ട്രിക്കല്‍), എംടെക്, ബിടെക്, ഐടിഐ, കെജിസിഇ തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. തൃശൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സാപ്പ് നമ്പര്‍: 9446228282.എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്