Local

ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ്

Published

on

ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു . ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഷയത്തില്‍ ബിരുദം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍ വിഷയത്തില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍വിഷയത്തില്‍ എന്‍ റ്റി സി/ എന്‍ എ സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 23ന് രാവിലെ 11.00ന് ചാലക്കുടി ഗവ.വനിത ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0480-2700816

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version