എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസിന്‍ ബിനോ. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ജോസിന്റെ വിജയം.ബിനു പുളിക്കകണ്ടത്തിന്റെ നിര്‍ദേശം അനുസരിച്ച് തന്നെ താന്‍ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിന്‍ ബിനോയുടെ പ്രതികരണം. 17 വോട്ടുകളാണ് ജോസിന്‍ ബിനോയ്ക്ക് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ 25 പേരാണ് വോട്ട് ചെയ്തത്.
നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍. നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറക്കര രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.