Kerala

മാധ്യമ പ്രവർത്തകന് മർദ്ദനം; കേരള പത്ര പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു

Published

on

വാർത്താ ശേഖരണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാർക്ക് എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും, മാതൃക പരമായി അവരെ ശിക്ഷിക്കണമെന്നും കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.    ടൂറിസ്റ്റ് ബസ്സ് ജീവനക്കാര്‍ സംഘമായി ചേര്‍ന്ന് ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുകയും മാസ്‌കും ഐ ഡി കാര്‍ഡും ബലമായി വലിച്ചൂരുകയും, ക്യാമറ തകർക്കുകയും, കണ്ണട തട്ടിത്തെറിപ്പിക്കുകയും  മാധ്യമ പ്രവർത്തകനു നേരെ  വധ ഭീഷണി മുഴക്കുകയും ചെയ്തു. മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം  സംരംക്ഷി ക്കപ്പെടണമെന്നും  മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്ക ണമെന്നും  കേരള പത്ര പ്രവർത്തക അസോസിയേഷൻ  ആവശ്യപ്പെട്ടു  വടക്കാഞ്ചേരിയിൽ നടന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് രാജശേഖരൻ കടമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി  മനോജ് കടമ്പാട്ട്,   വറീത് ചിറ്റിലപ്പിള്ളി,  സി പി റോയ് രാധാകൃഷ്ണൻ കുരവൻ കുഴി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version