Malayalam news

ജൂലെെ 26 കാർഗിൽ വിജയ ദിനം….

Published

on

സ്വന്തം മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിൻ്റെ അഭിമാനത്തിന് വിലയിട്ട മത തീവ്രവാദികളെയും അവർക്ക് വെള്ളവും വളവും നൽകി വളർത്തിയ പാകിസ്ഥാന്‍ സൈന്യത്തേയും ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ഇന്ത്യൻ സെെനികരുടെ ആരവങ്ങളാൽ കാർഗിൽ യുദ്ധ ഭൂമി മുഖരിതമായ ദിനം. പാകിസ്ഥാന്‍ പട്ടാളത്തിൻ്റെ അതീവ രഹസ്യമായ ഓപ്പറേഷന്‍ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷന്‍ വിജയ് ആഞ്ഞടിച്ചപ്പോള്‍ ലോകത്തിനു മുന്നില്‍ നാണംകെട്ട തോല്‍വിയുമായി പാകിസ്ഥാന്‍ പകച്ചു നിന്നു. കാർഗിലിലെ ടെെഗർ ഹിൽസിനു മുകളിലുയർന്ന മൂവർണക്കൊടി സമ്പൂർണ്ണ വിജയത്തിൻ്റെ അടയാളം മാത്രമായിരുന്നില്ല ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാൻ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. 

Trending

Exit mobile version