107 വര്‍ഷത്തിന് ശേഷം വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് വന്നതിന് പിന്നാലെ വീണ്ടും ആകാശവിസ്മയത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷിയാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരുമിച്ചുവരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. സൂര്യഗ്രഹണം നടക്കുന്ന സമയം വൈകീട്ട് 5.04 മുതൽ 6.23 വരെ ഗുരുവായൂർ ക്ഷേത്രനട അടയ്ക്കും. വൈകീട്ട് ശിവേലി കഴിഞ്ഞാൽ നാലരയ്ക്ക് നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിയ്ക്കില്ല.ഗ്രഹണം കഴിഞ്ഞു ആറരയ്ക്കു ശേഷമേ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കൂ.ദീപാരാധനയും ആറരയ്ക്ക് ശേഷമേ നടക്കൂ.