ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ (63) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പന്ത്രണ്ട് വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1983ൽ അഭിഭാഷകനായ അദ്ദേഹം 2004 ഒക്‌ടോബറിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. സർവീസസ് അതോറിട്ടി എക്സിക്യൂട്ടീവ് ചെയർമാനായും സേവനമനുഷ്ഠിച്ചു. രണ്ട് തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായി.
ആന്ധ്രപ്രദേശ്/ തെലങ്കാന ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും ദേവസ്വം വിഷയങ്ങളിലുമുള്ള മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ നടത്തിയ വ്യക്തി കൂടിയാണ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ.