Malayalam news

കെ. കരുണാകരന്റെ ഓർമയിൽ കേരളം. ഇന്ന് നൂറ്റി അഞ്ചാം ജന്മവാർഷിക ദിനം…

Published

on

മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ
നൂറ്റി അഞ്ചാം ജന്മവാർഷികദിനമാണിന്ന്.കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ഭരണാധികാരിയും രാഷ്ട്രീയ നേതാവും ആയിരുന്നു കെ കരുണാകരൻ. അദ്ദേഹത്തിന്റെ നേതൃത്വ പാടവവും പ്രവർത്തന മികവും ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നേതാവാക്കി മാറ്റി. മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അതിനു മുമ്പും ശേഷവും ഏറെ പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതിനെയെല്ലാം പുഞ്ചിരിയോടെ തരണം ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി എക്കാലവും മാതൃക തന്നെയാണ്. പൊതുപ്രവർത്തനത്തെ എങ്ങനെ ക്രിയാത്മകമായി സമീപിക്കാം എന്ന് പലയാവർത്തി അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എല്ലാവരോടും ആത്മാർത്ഥതയും വിശ്വാസവും നിലനിർത്തി കടന്നുപോയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും സാധാരണക്കാർക്കും കെ കരുണാകരൻ എന്തായിരുന്നു എന്നതിന്റെ നേർച്ച സാക്ഷ്യമാണ് അദ്ദേഹത്തോടുള്ള ലീഡർ വിളി. മുഖ്യമന്ത്രിയായിരിക്കെ ഒട്ടേറെ വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

Trending

Exit mobile version