മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് നേതാവുമായിരു ന്ന അമ്പലപുരം കിഴക്കുവീട്ടിൽ പരേതരായ കൊച്ചു കുട്ടി അമ്മയുടേയും, പുതിയേടത്ത് മന മാധവൻ നമ്പൂതിരിയുടേയും മകൻ കെ.മുരളീധരൻ (68) അന്തരിച്ചു. അവിവാഹിതനാണ്. അമ്പലപുരം ക്ഷീര സംഘം മുൻ ഡയറക്ടറായും, മിണാലൂർ കുറ്റിയങ്കാവ് വേല തിരുത്തിപ്പറമ്പ് വിഭാഗം ഭാരവാഹിയുമായിരുന്നു കെ. മുരളീധരൻ. സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.