Local

സംസ്ഥാന കോൺഗ്രസ്സിനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി; സ്ഥാനമാനങ്ങൾ വീതം വച്ച് പാർട്ടിയെ വീണ്ടും ഐ സിയുവിലേക്ക് അയക്കാൻ ചില ഭാഗത്തുനിന്നും ശ്രമം നടക്കുന്നെവെന്ന് മുരളീധരൻ

Published

on

സംസ്ഥാന കോൺഗ്രസിൽ പദവികൾ വീതം വയ്ക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം.പി. സ്ഥാനമാനങ്ങൾ വീതം വച്ച് പാർട്ടിയെ വീണ്ടും ഐ സി യുവിലേക്ക് അയക്കാൻ ചില ഭാഗത്തുനിന്നും ശ്രമം നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് മുരളീധരന്‍റെ വിമർശനം. കെ പി സി സി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് കൈമാറാനിരിക്കെയാണ് കെ മുരളീധരൻ വിമർശനവുമായി രംഗത്തെത്തിയത്. ഐ സി യുവിൽ ആയിരുന്ന പ്രസ്ഥാനത്തെ തൃക്കാക്കരയിൽ പൂർണ്ണ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്നിരുന്നു. അതിനെ വീണ്ടും ഐസിയുവിലേക്ക് അയക്കരുതെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ നിയമസഭ, ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ ഐ സി യുവിൽ ആയ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ നമ്മൾ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്‍റെ വലിയ വിജയമായിരുന്നു അത്. എന്നാൽ സ്ഥാനമാനങ്ങൾ വീതം വെച്ച് അതിനെ ഐ സി യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ട്.” എന്ന് മുരളീധരൻ പറഞ്ഞു.കെ പി സി സി അംഗങ്ങളുടെ പുനഃസംഘടന പട്ടികയിൽ 28 പുതുമുഖങ്ങളെ ഉൾപെടുത്താൻ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗം ചേർന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്. ഈ ഘട്ടത്തിലാണ് കെ മുരളീധരൻ വിമർശനവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version