അടിയന്തരഘട്ടത്തിൽ നാലുലക്ഷം പേർക്ക് താമസ സൗകര്യം തയ്യാറാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. ഉൾമേഖലയിലെ ശക്തമായ കാറ്റ് പുതിയ പ്രതിഭാസമാണ്. കാറ്റിൽ നാശ നഷ്ടം ഉണ്ടായവർക്കുള്ള നഷ്ടപരിഹാരം ഉടൻ കണക്കാക്കി അർഹർക്ക് സഹായം നൽക്കും. അപകടകരമായ മരങ്ങൾ മുറിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.