തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും തൊഴിലാളി സംഘാടകനുമായ പി. രാമൻ മേനോൻ (88) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. വിൽവട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ്, വിൽവട്ടം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, വിൽവട്ടം ക്ഷീരസഹകരണ സൊസൈറ്റി മുൻ പ്രസിഡന്റ്, ഐ.എൻ.ടി.യൂ.സി ജില്ലാ വൈസ് പ്രസിഡന്റ്, സീതറാം ടെക്സ്സ്റ്റൈൽസ് ലേബർ കോൺഗ്രസ് യൂണിയൻ വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ലീഡർ കെ കരുണാകാരന്റെ കൂടെ തൊഴിലാളി പ്രവർത്തങ്ങൾക്ക് നേതൃത്യം നൽകിയ നേതാവ് കോടിയാണ് പി. രാമൻ മേനോൻ. രുഗ്മണിയാണ് ഭാര്യ, മക്കൾ:കെ ഹരിദാസ് , കെ ഗിരിജൻ ,കെ നളിനാക്ഷൻ, കെ ജലജ