കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിന് മുഖ്യ പങ്കു വഹിച്ച കെ.എസ്. ശങ്കര ൻ ഓർമ്മയായി. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര നേതാവും, മുതിർന്ന സി.പി. എം. നേതാവും, കെ.എസ്.കെ.ടി.യു. ആദ്യ കാല നേതാക്കളിലൊരാളുമായിരുന്ന കെ.എസ്. ശങ്കരന് അന്ത്യമോപചാരമർപ്പിക്കാൻ ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വേലൂരിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച്ച പുലർച്ചെ പറവൂരിലുള്ള മകളുടെ വീട്ടിലായിരുന്ന ശങ്കര ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. 89 വയസ്സായിരുന്നു. തലപ്പിള്ളി താലൂക്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടി പടുക്കുന്നതിൽ നേതൃത്വം നല്കിയ ഇദ്ദേഹം വാഴാനി കനാൽ സമരത്തിലും, മണിമലർക്കാവ് മാറു മറയ്ക്കൽ സമരത്തിലും, 1970-ലെ കുടികിടപ്പ് സമരത്തിലും, മിച്ചഭൂമി സമരത്തിലും, പങ്ക് വഹിച്ചു. മഹിളാ അസോസിയേഷൻ നേതാവായിരുന്ന കെ.വി. പുഷ്പയാണ് ഭാര്യ. ഒലീന, ഷോലിന, ലോഷിന എന്നിവർ മക്കളാണ് സലി, മനോജ്, രാജ്കുമാർ എന്നിവർ മരുമക്കളാണ്. വേലൂരിലെ അദ്ദേഹത്തിന്റെ വസന്തിയിലും, വടക്കാഞ്ചേരിയിലെ സി.പി.എം. പാർട്ടി ഓഫീസിലും പൊതു ദർശത്തിന് വെച്ച മൃതദ്ദേഹത്തിൽ സി.പി.എം. ജില്ല സെക്രട്ടറി, എം.എം. വർഗ്ഗീസ്, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം വിജയ രാഘവൻ, എം.എൽ. എ.മാരായ എ.സി. മെയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ.രാമചന്ദ്രൻ, സി.പി.എം. നേതാക്കളായ കെ.വി. അബ്ദുൾ ഖാദർ, ടി.കെ.വാസു, പി.എൻ. സുരേന്ദ്രൻ, കെ.ഡി. ബാഹുലേയൻ മാസ്റ്റർ, മേരി തോമസ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത ലാൽ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷോബി എന്നിവർ അന്തിമോപചാരമർപ്പിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ പാമ്പാടി ഐവർമംത്തിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം ഐവർ മഠ സ്മശാനത്തിൽ സംസ്കരിച്ചു.