രാത്രികാലങ്ങളിൽ വിരിയുന്ന ഈ പൂവിന് പൂജാദി വസ്തുക്കൾ കത്തുമ്പോൾ അനുഭവപ്പെടുന്ന സുഗന്ധമാണ് . ഒരു ദിവസം മാത്രം ആയുസ്സുള്ള പൂവിന് കൊറോണ വൈറസിന്‍റെ രൂപമാണ് . കടമ്പിൻ പൂവിനും വേരിനും ഔഷധ ഗുണങ്ങളേറെയാണ്. മൊട്ടിട്ട് മാസങ്ങളോളം നിന്നാലും മഴ നല്ലതുപോല പെയ്താൽ മാത്രമാണ് പൂവ് വിരിയുന്നത്. ആറ്റത്ര എടമന കളത്തിൽ പീതാംബരന്‍റെ വീട്ടുമുറ്റത്താണ് അപൂർവമായി പൂക്കുന്ന കടമ്പ് മരം നിറയെ പൂത്തു നിൽക്കുന്നത്. പീതാംബരന്‍റെ വീട് നിർമ്മാണം കഴിഞ്ഞപ്പോൾ മുറ്റത്തെ തണലിനായി മരം പീതാംബരന്‍റെ ഭാര്യ ബിന്ദു സഹോദരനോട് പറയുകയുന്നത്. തപോവനത്തിലെ നക്ഷത്ര വന തോട്ടത്തിൽ വളർന്നുനിൽക്കുന്ന കടമ്പുമരം കണ്ടതോടെയാണ് സഹോദരൻ വീട്ടിൽ തണൽമരമായി വെക്കാം എന്ന് കരുതി കുന്നംകുളത്തെ ഒരു നഴ്സറിയുമായി ബന്ധപ്പെട്ട് ആറു വർഷങ്ങൾക്കു മുന്നേ വീട്ടിൽ മൂന്ന് കടമ്പ് മരതൈനടുകയുമായിരുന്നു . അതിൽ രണ്ട് മരങ്ങൾ മാത്രമാണ് ഉണ്ടായത്. കടമ്പിന്‍ മരം പൂത്തു നില്‍ക്കുന്നത് കാണാന്‍ നിരവധി പേരാണ് വീട്ടിൽ ഇപ്പോള്‍ എത്തുന്നത്.