ഇന്ന് രാവിലെ നിയന്ത്രണംവിട്ട ഗുഡ്സ് വാൻ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിതരണത്തിനായി കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാഴിയോട്ടുമുറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട ഗുഡ്സ് വാൻ നിർത്തിയിട്ട സ്കൂട്ടറിലും തുടർന്ന് വീട്ടുമതിലിലും ഇടിച്ചു. കേച്ചേരി സ്വദേശിനി സുജാത ഭായിയുടെതാണ് അപകടത്തിൽ പെട്ട സ്കൂട്ടർ.