Local

കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 13.20 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഡി പി സി അനുമതി

Published

on

കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 13.20 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. സമഗ്ര വികസനം ലക്ഷ്യമാക്കി 212 പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുക. ഉല്‍പാദനമേഖലയ്ക്കായി 1.08 കോടി രൂപയും സേവന മേഖലയിലേയ്ക്ക് 6.74 കോടി രൂപയും പശ്ചാത്തല മേഖലയിലേയ്ക്ക് 2.86 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പട്ടികജാതി വിഭാഗത്തിന് 2.50 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 55.31 ലക്ഷം രൂപയും കൃഷിയ്ക്കായി 55.35 ലക്ഷം രൂപയും വനിത ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമായി 38.49 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് എന്ന ആശയം ഉള്‍ക്കൊണ്ട് സമഗ്രകൃഷി വികസനം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകള്‍ക്കും പ്രാധാന്യം നല്‍കിയാണ് കടവല്ലൂര്‍ പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version