കാട്ടൂർ പടവലപറമ്പിൽ റഫീക്കിന്‍റെ മകൾ 19 വയസുള്ള റംസിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയ പാതയിലായിരുന്നു അപകടം നടന്നത് . സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റംസിയ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. കയ്പമംഗലം എം.ഐ.സി വഫിയ്യ കോളേജിലെ വിദ്യാർത്ഥിനിയാണ്