Local

കൈപ്പമംഗലം തീരദേശ ഹൈവേ യാഥാർത്ഥ്യത്തിലേയ്ക്ക്.

Published

on

കയ്പമംഗലം മണ്ഡലത്തിന് വികസനത്തിന് പുതുപാതയൊരുക്കുന്ന തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നു. ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് സർവ്വെകൾ പൂർത്തിയായി. സർവ്വെ പ്രകാരം കുറ്റി സ്ഥാപിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മണ്ഡലത്തിൽ ഏകദേശം 18 കിലോമീറ്റർ ദൂരത്തിൽ കടന്ന് പോകുന്ന ഹൈവേ പതിനഞ്ചര മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. രണ്ട് വരിപ്പാത കൂടാതെ സൈക്കിൾ ട്രാക്കും നടപ്പാതയും ഉൾപ്പെടുത്തിയാണ് നിർമ്മാണം. അഴീക്കോട് മുതൽ എറിയാട് വരെ നിലവിലെ റോഡിന് വീതി കൂട്ടിയും എറിയാട് മുതൽ പുതിയ പാതയുമാണ് ഹൈവേയ്ക്ക് വേണ്ടി സർവ്വെ നടത്തിയിരിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു, കെആർഎഫ്ബി എ ഇ ബിന്ദു, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, മതിലകം ബിഡിഒ എം എസ് വിജയ, പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version