കലാഭവൻ മണി സ്മാരക സമിതി ഏർപ്പെടുത്തിയ കലാഭവൻ മണി സ്മാരക പുരസ്‌കാരം സംവിധായകൻ സിദ്ദിഖിന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രിൽ മൂന്നിന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ സിദ്ദിഖിന് പുരസ്‌കാരം സമ്മാനിക്കും.