Local

കലാമണ്ഡലം സത്യഭാമ അനുസ്മരണവും, ഗുരു സ്മൃതിയും കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നു

Published

on

കേരള കലാമണ്ഡലത്തിലെ അധ്യാപികയും,പ്രശസ്ത മോഹിനിയാട്ട നർത്തകിയുമായിരുന്ന കലാമണ്ഡലം സത്യഭാമ അനുസ്മരണവും, ഗുരു സ്മൃതിയും കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നു. കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡീൻ ഓഫ് ഫാക്കൽറ്റി ഡോ: കലാമണ്ഡലം സുഗന്തി അധ്യക്ഷത വഹിച്ചു. ജോർജ്ജ് എസ്.പോൾ അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം ഭരണ സമിതി അംഗം ,ഡോ: എൻ.ആർ.ഗ്രാമ പ്രകാശ്, കലാമണ്ഡലം ഹൈമാവതി, വി.വേണുഗോപാൽ, അക്കാദമിക്ക് കോഡിനേറ്റർ കലാമണ്ഡലം അച്യുതാനന്ദൻ, നിളാ ക്യാമ്പസ് ഡയറക്ടർ ഡോ: രജിതാ രവി,  വി.കലാധരൻ, നൃത്ത വിഭാഗം വകുപ്പ് അധ്യക്ഷ കലാമണ്ഡലം സംഗീത, കലാമണ്ഡലം വിദ്യ റാണി എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version