കല്ലട ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിലാണ് അപകടം ഉണ്ടായത്. ഒരു ബസ് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു കല്ലട ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പുലർച്ചെ 12.45ന് ആയിരുന്നു അപകടം.