Local

സ്മാർട്ടാകാൻ ഒരുങ്ങി കല്ലേറ്റുംകര വില്ലേജ് ഓഫീസ്

Published

on

ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കി സേവനങ്ങൾ വേഗത്തിലുംഉത്തരവാദിത്തത്തോടെയും നൽകാൻ കല്ലേറ്റുംകര വില്ലേജ് ഓഫീസ് സ്മാർട്ടാവുന്നു. റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡിലാണ് പുതുതായി രൂപകൽപ്പന ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ്. കല്ലേറ്റുംകരയിലെ 15 സെൻറ് സ്ഥലത്ത് കാലപ്പഴക്കം വന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് നിർമാണം നടത്തിയത്. 1360 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. വില്ലേജ് ഓഫീസർ റൂം, ഓഫീസ് ഹാൾ, ഡൈനിങ്ങ്, സ്റ്റോറേജ് റൂം, ജീവനക്കാർക്കുള്ള ശുചിമുറി, പൊതു ടോയ്‌ലറ്റ്, അംഗപരിമിതർക്കായി പ്രത്യേക ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. ഭിന്നശേഷിക്കാർക്കായി റാമ്പുകളും ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും പ്ലംബിംഗ്, വൈദ്യുതീകരണം, ഫർണിഷിംഗ്, മുറ്റം ടൈൽ വിരിക്കൽ തുടങ്ങിയ ജോലികൾ പൂർത്തിയായതായും സംസ്ഥാന നിർമിതി കേന്ദ്രം റീജിനൽ എൻജിനീയർ സതീദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version