ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് അറിവുണ്ടാകും. അതിനാൽ ആണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. പ്രതികളെ പിടികുടാതെ ഒരു നിഗമനത്തിൽ എത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് ഗൗരവം കൊടുക്കേണ്ടതില്ല. സ്വപ്ന രക്ഷപ്പെടാൻ വേണ്ടി ഓരോന്ന് പറയുന്നതാണ്. കേന്ദ്ര ഏജൻസികൾ അടക്കം അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിതെന്നും കാനം കൂട്ടിച്ചേർത്തു.