സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. ഐക്യകണ്ഠ്യേനയാണ് കാനം തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പ്രായപരിധി കടന്നതിനാല്‍ സി.ദിവാകരന് പിന്നാലെ, കെ.ഇ.ഇസ്മായിലും സംസ്ഥാനകൗണ്‍സിലില്‍ നിന്ന് പുറത്തായി. പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. സമ്മേളനത്തിനിടെ കെ.ഇ ഇസ്മായില്‍ വികാരഭരിതനായി. ഇ.എസ്.ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.