ഓണം സ്പെഷൽഡ്രൈവിനോടനുബന്ധിച്ച് വടക്കാഞ്ചേരി റേയ്ഞ്ച് എക്സ്സൈസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കുറ്റത്തിന് ഒരാൾ അറസ്റ്റിൽ . വടക്കാഞ്ചേരി വില്ലേജിൽ ഉൾപ്പെട്ട റെയിൽവേ സ്‌റ്റേഷൻ ലക്ഷം വീട് കണ്ടങ്ങത്ത് വീട്ടിൽ അയ്യപ്പൻ മകൻ 54 വയസ്സുള്ള ശിവദാസാണ് അറസ്റ്റിലായത്.ഇയാൾ താമസിച്ചു വരുന്ന വീടിന് പിൻവശത്ത് നിന്ന് 188cm നീളമുള്ള കഞ്ചാവ് ചെടിയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ടുപിടിച്ചത്. നീലച്ചടയൻ ഇനത്തിൽപ്പെട്ടതും അപൂർവ്വമായി മാത്രം പ്രദേശത്ത് കാണുന്നതുമാണെന്ന് അറിയിച്ചു.ഈ മേഖലയിൽ എക്സ്സൈസ് വകുപ്പിൻ്റെ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. അസിസ്റ്റൻറ് എക്സ്സൈസ് ഇൻസ്പെക്ടർ ജീൻ സൈമൺ, പ്രിവൻ്റീവ് ഓഫീസർ.സി.പി പ്രഭാകരൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ബിബിൻ ഭാസ്ക്കർ വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ആദിത്യ കെ.യു തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.