കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവർത്തകയുമായ സാറാ അബൂബക്കർ (86) അന്തരിച്ചു.മംഗ്ളൂരുവിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കാസർകോട് ചെമ്മനാട് സ്വദേശിനിയാണ്. മംഗ്ളൂരുവിലാണ് സ്ഥിരതാമസം.കന്നടയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും പ്രഭാഷകയുമായ സാറ കന്നട സാഹിത്യത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.