പുല്ലൂപ്പിക്കടവ് പുഴയിലാണ് വള്ളം മറിഞ്ഞത്. പുല്ലുപ്പിക്കടവ് സ്വദേശികളായ റമീസ് , അഷ്‌കർ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹദിനായുള്ള തെരച്ചിൽ തുടരുകയാണ്.കഴിഞ്ഞ ദിവസം വൈകിട്ടാണ് മീൻ പിടിക്കുന്നതിനായി ഇവർ പുഴ കടവിൽ എത്തിയത്. രാത്രി വൈകിയും ഇവർ തിരിച്ചെത്താത്തതോടെ നാട്ടുകാരും അഗ്‌നിശമന സേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെയാണ് രണ്ട് പേരുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തത്.