കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് കോടികൾ വില വരുന്ന സ്വർണ്ണം പിടികൂടിയത്. തലശേരി സ്വദേശി ഷാജഹാൻ, മലപ്പുറം സ്വദേശി കരീം എന്നിവരാണ് പിടിയിലായത്. ഷാജഹാനിൽ നിന്ന് 992 ഗ്രാം സ്വർണവും, കരീമിൽ നിന്ന് 1 കിലോ 51 ഗ്രം സ്വർണ്ണവുമാണ് പിടിച്ചത്. ഇതിൽ ഒരാൾ മിക്സിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്. ഇസ്തിരിപെട്ടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടാഴ്ച മുൻപ് 1750 ഗ്രാമോളം സ്വർണം കരിപ്പൂരിൽ നിന്നും പിടികൂടിയിരുന്നു.