കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. മെയ് 13നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 20നാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 21 മുതല്‍ 24 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 30നാണ് സൂക്ഷ്മ പരിശോധന. തെരഞ്ഞെടുപ്പ് പ്രഖ്യാപന തിയതി പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 2.59 കോടി സ്ത്രീ വോട്ടര്‍മാര്‍, 2.62 കോടി പുരുഷ വോട്ടര്‍മാരുമാണുള്ളത്. 9,17,241 പുതിയ വോട്ടര്‍മാരുമാണ് ഇത്തവണയുള്ളത്. 224 മണ്ഡലങ്ങളിലായി 58282 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണയുള്ളത്.