National

കർണ്ണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

സാക്കിർ സാവനൂർ , മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പോലീസ് നൽകുന്ന സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് സംശയിക്കുന്ന പ്രവീണിന്‍റെ സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കേരള – കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ ചൊവ്വാഴ്ച രാത്രിയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version