തെക്കുംകര ഗ്രാമപഞ്ചായത്ത് കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ 12-മത് ചരമവാർഷികത്തോടനുബന്ധിച്ച് മഹാത്മ സംഘം ഓഫീസിൽ ലീഡറുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും തുർന്ന് ലീഡർ അനുസ്മരണവും നടന്നു. വാർഡ് കോൺഗ്രസ് പ്രസിഡന്റെ വിനോദ് മാടവനയുടെ അദ്ധ്യക്ഷതയിൽ കുട്ടൻ മച്ചാട് ലീഡർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സന്തോഷ് എറക്കാട്ട്, ജയിംസ് കുണ്ടുകുളം, എ. എ ബഷീർ, എൻ.എം വിനീഷ്, പി.ടി ഔസേഫ്, എൻ.എം മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.