കരുവന്നൂരില്‍ കോടികളുടെ തട്ടിപ്പ് നടന്നതിന് പിന്നാലെ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണം തിരികെ നല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ്
നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. അടിയന്തരമായി പണം ആവശ്യമുള്ളവര്‍ക്ക് മാത്രം തിരിച്ചു നല്‍കാമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം കോടതിയെ അറിയിക്കുകയും വേണം. കാലാവധി പൂര്‍ത്തിയായ 142 കോടി രൂപയുടെ സ്ഥിരം നിക്ഷേപം ഉണ്ടെന്ന് ബാങ്ക് അറിയിച്ചു. 284 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. സംഭവത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണം. പണം എങ്ങനെ തിരിച്ചു നല്‍കാന്‍ ആകുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
60 ലക്ഷം രൂപ മാത്രമേ കയ്യില്‍ ഉള്ളൂവെന്നും ടോക്കണ്‍ എടുക്കുന്നവര്‍ക്ക് കയ്യില്‍ ഉള്ള പണം നല്‍കാം എന്നും ബാങ്ക് അറിയിച്ചു. എന്നാല്‍ ട്രഷറിയിലെ പണം എങ്ങനെ കൊടുക്കാന്‍ സാധിക്കുമെന്നും അത് പബ്ലിക് മണി അല്ലേ എന്നും കോടതി ആരാഞ്ഞു. പണം തിരികെ നല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. ആസ്തി പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഉള്ള ശ്രമം തുടങ്ങി എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 2 ആഴ്ചക്കുള്ളില്‍ കൃത്യമായ പ്ലാനുകള്‍ പറയണം എന്ന് കോടതിയും ഉത്തരവിട്ടു. ഈ മാസം 10 ന് കേസ് വീണ്ടും പരിഗണിക്കും.