Kerala

കാത്തിരിരുന്നിട്ടും അരവിന്ദാഷൻ എത്തിയില്ല

Published

on

മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി ജയലിൽ എത്തിയാലും വടക്കാഞ്ചേരി നഗരസഭ കൗൺസിലും, നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ കുറ്റവിമുക്തനാകുമെന്ന് സൂചന. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ അരവിന്ദാക്ഷൻ പുറത്തിറങ്ങുന്ന കാര്യം ഏകദേശം തീരുമാനമാകുമെന്ന് ഒരു CPM നേതാവ് പറഞ്ഞതായി നഗരസഭ പ്രതിപക്ഷനേതാവ് K അജിത് കുമാർ നഗരസഭയിൽ നടത്തിയ ഉപരോധ സമരത്തിൽ പറഞ്ഞു. ഈ മാസം 28 നാണ് P. R അരവിന്ദാക്ഷൻ തിരിച്ച് ജയിലിൽ എത്തേണ്ടതെന്ന്. അന്ന് അദ്ദേഹത്തിന്റെ ഇട ക്കാലലജാമ്യ കാലാവധി തീരും. കരുവന്നൂർ സഹകരണ ബാങ്ക് പണമിടപാട് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപി.ആർ. അരവിന്ദാക്ഷൻ കഴിഞ്ഞ 9 മാസമായി ജയിലിൽ കഴിയുകയാണ്. 23 ന് നടക്കുന്ന മകളുടെ വിവാഹം ക്ഷണി ക്കാനായി P.R. അരവിന്ദാക്ഷൻ വടക്കാഞ്ചേരി നഗരസഭയിൽ എത്തി യതായാണ് വിവരം. ലോകസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും BJP സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ഇ ഡി എടുത്ത കേസുകൾ ഒഴിവാക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള BJP നേതാവ് ജാഡ് വേക്കർ പറഞ്ഞതായി ദലാൽനന്ദകുമാർ പറഞ്ഞിരുന്നു. തൃശ്ശൂരിൽ BJP സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ വെച്ചു നീട്ടലുണ്ടായിയെന്ന് കോൺഗ്രസും, CPI യും ആരോപിക്കുന്നുണ്ട്. കരി വന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ ഇഡിയുടെ അന്വേഷണവും ഇപ്പോൾ പഴയ പോലെ ഊർജിതമല്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കേസ് ഒതുക്കി തീർക്കുമെന്നാണ് കണക്കുകൂട്ടൽ.

Trending

Exit mobile version