കാസർകോട് ചെറുവത്തൂരിലാണ് സംഭവം. കാര്യങ്കോട് സ്വദേശി മിനിഷയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മിനിഷ ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിലെത്തിയാണ് ഭർത്താവ് ആക്രമിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മിനിഷ. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ച് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഭർത്താവ് ജീവനൊടുക്കുകയും ചെയ്തു. തുടർന്ന് രക്ഷിക്കാൻ ശ്രമിച്ച മകളും പൊള്ളലേറ്റ് മരിച്ചു. ഇടുക്കി പുറ്റടിയിലായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്