ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർകോട് ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിലായിരുന്ന മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.ഈ മാസം ഒന്നിനാണ് യുവതി വിഷം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ പെൺകുട്ടിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കുമ്പള സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹക്കാര്യം കഴിഞ്ഞ ആഴ്ച്ച വീട്ടിൽ അറിയിച്ചതോടെ യുവതിയുടെ ബന്ധുക്കൾ ജാതകം പരിശോധിച്ചു. ജാതകം ചേരില്ലെന്ന് ജ്യോത്സ്യൻ അറിയിച്ചതോടെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറി. വിവാഹത്തിൽ നിന്നും കുടുംബം പിന്മാറിയതിൽ മനംനൊന്ത് യുവതി വിഷം കഴിക്കുകയായിരുന്നു.